കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേമഞ്ചേരി തുവ്വക്കോട് സ്വദേശി മരണമടഞ്ഞു. ചേമഞ്ചേരി തുവ്വക്കോട് മാവുള്ള കണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. ഭാര്യ: റീജ. മക്കൾ: അമൽ കൃഷ്ണ ( എൻ.ഇ.എൽ.ഐ.ടി.), അഭിനന്ദ് കൃഷ്ണ (ബി.എസ്.സി. നഴ്സിങ്ങ് വിദ്യാർത്ഥി ). സഹോദരങ്ങൾ: ശിവദാസൻ , പാറുക്കുട്ടി, രാധ, പരേതനായ രാവുണ്ണിക്കുട്ടി . സഞ്ചയനം ഞായറാഴ്ച.
![](https://payyolionline.in/wp-content/uploads/2023/10/crff-2-300x180.jpg)