കൊയിലാണ്ടി : കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി നഗരസഭാ ചെയർപേഴ്സൺ യുകെ ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ബിന്ദു ടിസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സുധീഷ്
തുടങ്ങിയർക്ക് സി ഐ ടി യു പുതിയ ചെത്തു തൊഴിലാളി മന്ദിരത്തിൽ സ്വീകരണം നൽകി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് നാല് മത്സരത്തിൽ എഗ്രേഡ് വാങ്ങിയ യൂണിയൻ ഏരിയ കമ്മിറ്റി അംഗം ഷിജിന നാഗരാജിന്റെ മകൾ ശിവഗംഗ നഗരാജിന് നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ യൂണിയന്റെ ഉപഹാരം നൽകി.


യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം സുരേഷ് കുമാർ. വി കെ സുധീഷ് മുയിപ്പോത്ത്. രശ്മി പി എസ്. ലജിഷ എ പി. നന്ദകുമാർ ഒഞ്ചിയം. ജില്ലാ കമ്മിറ്റിയംഗം ബിജീഷ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ലീന സ്വാഗതം പറഞ്ഞ യോഗത്തിൽ യുകെ പവിത്രൻ അധ്യക്ഷത വഹിച്ചു. രശ്മി പി എസ് നന്ദി പറഞ്ഞു
