കൊയിലാണ്ടി: പരിശീലന കാലം സർവീസ് ആയി പരിഗണിച്ച് 2010-ന് മുമ്പ് വിരമിച്ച പോലീസുകാർക്ക് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ. സുധാകരൻ ഉദ്ഘാടനംചെയ്തു.

വി. ദിനേശൻ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീജറാണി, കെഎസ്പിപി ഡബ്ലിയുഎ സംസ്ഥാന ഉപാധ്യക്ഷൻ ചന്ദ്രൻ കരിപ്പാലി, റൂറൽ ജില്ലാ പ്രസിഡൻ്റ് ശ്രീധരൻ അമ്പാടി, എം.ടി. ഭാസ്കരൻ, എം.എ. രഘുനാഥ്, വി.കെ. നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി. ദിനേശൻ , സെക്രട്ടറി തങ്കരാജ് മേക്കനാരി, ട്രഷറർ പി.വി. പരമേശ്വരൻ എന്നിവരെ തിരഞ്ഞെടുത്തു.
