കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ആഘോഷിക്കും.
നവരാത്രി ആരംഭ ദിവസം മുതൽ മഹാനവമി വരെ കാലത്ത് 7.30നും വൈകീട്ട് 5 മണിക്കും രാത്രി 9 മണിക്കും ഗജവീരൻ്റെ അകമ്പടിയോടെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യകലാകാരൻമാരുടെ വാദ്യമേളത്തോടും, നാദസ്വരത്തോടും കൂടിയ കാഴ്ചശീവേലി. ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകളും ഒരുക്കിയിട്ടുണ്ട്.
നവരാത്രി ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.