കൊല്ലത്ത് ഓട്ടോ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടത്തെച്ചൊല്ലി തർക്കം

news image
May 31, 2024, 2:26 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുമുഖത്ത് ജിനീഷ് (46) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യം സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് കിട്ടിയപ്പോൾ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞതോടെ ബഹളമായി. സംഭവത്തെ തുടർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ്‌ ഉപരോധിച്ചു. കുഴഞ്ഞ് വീണ് മരിച്ച കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളിയായ ജിനീഷിന്റെ ബന്ധുക്കളും ഡിവൈഎഫ് ഐ പ്രവര്‍ത്തരും ചേര്‍ന്നാണ് ഓഫീസ് ഉപരോധിച്ചത്.
ജിനീഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാർട്ടം ചെയ്യാന്‍ എത്തിച്ചപ്പോള്‍ കഴിയില്ലെന്ന് പറഞ്ഞതിനെ ചൊല്ലിയാണ്  സൂപ്രണ്ടിനെ രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരും തടഞ്ഞ് വെച്ചത്. മരിച്ച ജിനീഷിന് വയസ്സ് കുറവാണെന്ന് പറഞ്ഞ് പോസ്റ്റുമാർട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് ആരോപണം. ആശുപത്രി സ്റ്റാഫിന്റെ റിട്ടയേര്‍മെന്റ് പരിപാടി ഉള്ളതിനാലാണ് പോസ്റ്റുമാർട്ടം നടത്താത്തതെന്നാണ് രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ യും ആരോപിക്കുന്നത്. എന്നാൽഫോറൻസിക് വിദഗ്ദൻ്റെ റിപ്പോർട്ട് വേണ്ടത് കൊണ്ടാണ് പോസ്റ്റുമോർട്ടം മെഡിക്കൽ കോളേജിലെക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു, ഒടുവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe