കോട്ടക്കലിൽ വഴിയോരക്കച്ചവടക്കാർക്കെതിരെയുള്ള നടപടി: ഐഎൻടിയുസി പ്രതിഷേധിച്ചു

news image
Oct 22, 2024, 3:16 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ ടൗണിൽ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്കെതിരെ നിയമ വിരുദ്ധ നടപടി സ്വീകരിച്ച പയ്യോളി മുൻസിപ്പൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ (എൻ എഫ് യു പി ടി യു – ഐ എൻ ടി യു സി ) പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം എൻ എഫ് യു പി ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം ഐ എൻ ടി യു സി പ്രസിഡന്റ്‌ എൻ എം മനോജ്‌ അധ്യക്ഷനായി. അഫ്സൽ ഹമീദ്, മുനീർ എം കെ എന്നിവർ സംസാരിച്ചു. ബീരാൻ എ വി, മുഹമ്മദ്‌ ഹനീഫ എൻ പി, അസീസ് കെ വി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe