പയ്യോളി: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിൽ പണിയുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻ്റ് സെൻ്റർ ഫണ്ട് സമാഹരണത്തിൻ്റെ പയ്യോളി മുനിസിപ്പൽ തല ഉദ്ഘാടനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംങ്ങ് കമ്പനി ഭാഗവാക്കായി.
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ , മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ സി.പി. സദഖത്തുള്ള , എ.പി.കുഞ്ഞബ്ദുള്ള , ബഷീർ മേലടി , ഹുസ്സയിൻ മൂരാട് , സി .ടി .അബ്ദുറഹിമാൻ, വികസന സ്റ്റാൻറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ എന്നിവർ പങ്കെടുത്തു.