മൂടാടി: സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് മത്സരം നടത്തി. മൂടാടി വീമംഗലം യുപി സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ എൽ പി വിഭാഗത്തിൽ ആർണവ് കൃഷ്ണ, എസ് ബി നവമിത്ര, റിതിൻ ഇ. കെ. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, യുപി വിഭാഗത്തിൽ സിയോണ.വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശ്രേയ.എസ്.നാഥ് രണ്ടാം സ്ഥാനവും, ജി.എസ്. ആദിദേവ് മൂന്നാം സ്ഥാനവും നേടി. കെ.എം ചന്ദ്രൻ, ഷിജു പട്ടേരി, സിൻസി സുരേഷ്, സിനി ഷിബു, പ്രകാശൻ പി, ഷാബു പട്ടേരി, സീ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.കെ. കെ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.