ഗാന്ധിജിയുടെ ജീവചരിത്രം വിവരിക്കുന്ന പോസ്റ്റർ; ഡോക്യൂമെന്ററി പ്രദർശനവുമായി സികെജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ

news image
Oct 8, 2025, 3:36 pm GMT+0000 payyolionline.in

 

ചിങ്ങപുരം : സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്, ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ പ്രദർശനം വേറിട്ട അനുഭവമായി. ഡോക്യൂമെന്ററി പ്രദർശനം വിദ്യാർത്ഥികളിൽ ഗാന്ധിജിയുടെ ഓർമ്മകൾ നിറയ്ക്കാനും നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജിയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് പുതിയ തലമുറക്ക് മനസ്സിലാക്കാനും സഹായിച്ചു.

പ്രദർശനം പ്രിൻസിപ്പൽ പി ശ്യാമള ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, മുൻ പ്രോഗ്രാം ഓഫീസർമാരായ പി സുധീഷ്, സി വി അനിൽകുമാർ, സൗഹൃദ ക്ലബ്‌ കോ-ഓർഡിനേറ്റർ സി രഗിന, സൂര്യ, ശാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe