ഗുരുതര ആരോഗ്യ പ്രശ്നത്തിന് ആഴ്ചനോക്കാതെ ഗർഭഛിദ്രമാകാം – ഹൈകോടതി

news image
Mar 18, 2025, 3:49 am GMT+0000 payyolionline.in

കൊ​ച്ചി: ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പി​ന്നി​ട്ട ആ​ഴ്ച​ക​ൾ ക​ണ​ക്കാ​ക്കാ​തെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് ഹൈ​കോ​ട​തി. 24 ആ​ഴ്ച​ക്കു​ശേ​ഷം ഗ​ർ​ഭഛി​ദ്ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നി​രി​ക്കെ​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​മു​ഹ​മ്മ​ദ്​ മു​ഷ്താ​ഖ്, ജ​സ്റ്റി​സ്​ പി. ​കൃ​ഷ്​​ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ഗു​രു​ത​ര ന്യൂ​റോ​ള​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ 32 ആ​ഴ്ച പി​ന്നി​ട്ട ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഫെ​ബ്രു​വ​രി​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ സിം​ഗി​ൾ​ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഗ​ർ​ഭഛി​ദ്ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന്​ അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന്​ വി​ല​യി​രു​ത്ത​ണ​മെ​ന്നും ആ ​റി​പ്പോ​ർ​ട്ടി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​ര​ജി​ക്കാ​രി​ക്ക് ഉ​ചി​ത​മാ​യ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​കാ​മെ​ന്നു​മാ​ണ്​ ഉ​ത്ത​ര​വ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe