വടകര: ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. പൂർണ്ണമായി വെള്ളം ഇറങ്ങാത്ത വയലിൽ കൂടിയുള്ള മൺപാതയിൽ നിന്നും ജീപ്പ് തെന്നി പാടത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ജീപ്പ് നാട്ടുകാർ കയറി കെട്ടി വലിച്ചു കരക്ക് കയറ്റുകയായിരുന്നു.
നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ചെരണ്ടത്തൂർ വയലിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നത് അപകടമാണെന്ന് അധികൃതർ പറഞ്ഞു
.


