ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് 3 പേർക്ക് പരിക്ക്

news image
Sep 20, 2024, 8:52 am GMT+0000 payyolionline.in

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രകാർക്ക് പരുക്ക്. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് 40 എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. ഇന്നു പുലർച്ചെ അഞ്ച്  മണിയോടെ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമാണ് അപകടം.

ലോറിയെ ഓവർടേക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട്  ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജൂബീഷ് ഡയാലിസിസ് പേഷ്യൻ്റാണ് ഡയാലിസിസ് ചെയ്യാനായി കോഴിക്കോടെക്ക് പോവുകയായിരുന്നു. മൂന്നു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe