‘ജാഗ്രതയിലൂടെ സുരക്ഷിത സമൂഹത്തിലേക്ക്’: തിക്കോടി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി ശില്പശാല

news image
Oct 7, 2026, 12:15 pm GMT+0000 payyolionline.in

തിക്കോടി: കരുതലും സംരക്ഷണവും ഉറപ്പാക്കി സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ തിക്കോടി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ജാഗ്രതാ സമിതി ശില്പശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസീത ആളങ്ങാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശില്പശാലയുടെ ഭാഗമായി കില ഫെസിലിറ്റേറ്റർ ശോഭിക, അഡ്വ. സെബിൻ കാദർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.കെ. സൗജത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വാസു മാസ്റ്റർ, ഷഫ്‌ന ഷാനവാസ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷാഹിദ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഐ.സി.ഡി.എസ്. (ICDS) സൂപ്പർവൈസർ വിജില കെ. ചടങ്ങിൽ സ്വാഗതവും ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുപമ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe