കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡെങ്കി കൊതുകുകൾ പെരുകുന്നത് തടയാൻ താലൂക്ക് ആശുപത്രിയിൽ ഫോഗിങ് നടത്തി. കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ അഞ്ച് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും മറ്റൊരു ജീവനക്കാരനുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
താലൂക്കാശുപത്രിയിൽ ഒപിയിൽ ജീവനക്കാരല്ലാത്ത അഞ്ചു പേർ ചികിത്സയിലുണ്ട്. മറ്റ് ആശുപത്രികളിലും താലൂക്കാശുപത്രി ഒപിയിലും നിരവധിപ്പേരാണ് ചികിത്സ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.