പയ്യോളി: ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പയ്യോളി ഏരിയയിലെ നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന സദസ്സുകൾ സംഘടിപ്പിച്ചു. എൽഡിഎഫ് പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന സദസ്സ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ അധ്യക്ഷനായി. ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം എടയത്ത് ശ്രീധരൻ, അഡ്വ. സുനിൽ മോഹൻ, സി രമേശൻ, കെ കെ കണ്ണൻ, ഖാലിദ് പയ്യോളി എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി ചന്തു സ്വാഗതം പറഞ്ഞു.
തിക്കോടി: എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബുഉദ്ഘാടനം ചെയ്തു. എം കെ പ്രേമൻ അധ്യക്ഷനായി. ഡി ദീപ, കെ വി ബാലൻ, കെ കെ ശ്രീ ഷു, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. എൻ വി രാമകൃഷ് ണൻസ്വാഗതം പറഞ്ഞു.
തുറയൂർ: തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി എൻ രാജൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു, വി കെ പ്രമോദ്, എസ് കെ അനൂപ്, ആർ ബാലകൃഷ്ണൻ, ടി കെ സുനിൽ എന്നിവർ സംസാരി ച്ചു. വി ഹമീദ് സ്വാഗതവും, സി കെ ശശി നന്ദിയും പറഞ്ഞു.
മൂടാടി: എൽ ഡി എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി കെ ശ്രീകുമാർ അധ്യക്ഷനായി. അഡ്വ. എൽ ജി ലിജീഷ്,രജീഷ് മാണിക്കോത്ത്, ഷമീർ വാവാട് എന്നിവർ സംസാരിച്ചു. ചേനോത്ത് ഭാസ്ക്കരൻ സ്വാഗതവും എ കെ ഷൈജു നന്ദിയും പറഞ്ഞു.