പയ്യോളി: തച്ചൻകുന്നിലും കീഴൂരിലും പള്ളിക്കരയിലും തെരുവുനായയുടെ കടിയേറ്റ് 23 പേർക്ക് പരിക്കേറ്റു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരൻ, കുമാരൻ പള്ളിയാറക്കൽ, വെട്ടിപ്പാണ്ടി ശൈലജ, മലയിൽ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയൽ, മീത്തലെ ആണിയത്തൂർ ഇഷ, റീന തൊടുവയിൽ, ഫിദൽ വിനോദ് വേങ്ങോട്ട്, മലയിൽ ഷൈന, ജ്യോതിസ് വണ്ണത്താംവീട്ടിൽ. പള്ളിക്കരയിലെ മൊയ്യോത്ത് ശാന്ത,പ്രീത,കുറ്റിയിൽ റീന,വള്ളിയത്ത് അവിനാഷ്, കേളോത്ത് കീർത്തന ,ബൈക്ക് യാത്രി കനായ സുരേഷ്എന്നിവരെ യാണ് തെരുവ്നായകടിച്ചു പരിക്കേൽപ്പിച്ചത്.
ശാന്തയുടെ വീട്ടിലെ പശുവിനെയും തെരുവുനായ കടിച്ചു. തച്ചൻകുന്നിലും കിഴൂരിലും ചൊവ്വ പകൽ 1 ന് ശേഷവും, പള്ളിക്കരയിൽ രാവിലെ 8. 30 ഓടെയുമാണ് സംഭവം.
സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് സ്ത്രീകൾക്ക് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മുഴുവൻ പേരേയും വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ മുറിവേറ്റ കല്യാണി, ജാനു എന്നിവരെയും ടെസ്റ്റ് ചെയ്തതിനെ തുടർന്ന് റിയാക്ഷൻ ഉണ്ടായതിനെ തുടർന്ന് രാധ, ശ്യാമള എന്നിവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പേ ലക്ഷണം കാണിച്ച ഈ നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.