തച്ചൻകുന്ന്: തച്ചൻകുന്ന് ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകപ്പയറ്റ് വേറിട്ട അനുഭവമായി. പഴയ കാല നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പണപ്പയറ്റിന്റെ മാതൃകയിൽ, വായനശാലയിലെ പുസ്തകശേഖരണം വർധിപ്പിക്കുന്നതിനായി ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച പുസ്തകപ്പയറ്റിൽ നിരവധി ആളുകളുടെ സജീവ പങ്കാളിത്തം ഉണ്ടായി.
ആർ. ടി. ബാലകൃഷ്ണൻ മാസ്റ്റർ, മണ്ണിൽ സേതുമാധവൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി നാട്ടുകാർക്ക് കൗതുകം നൽകുകയും കൂട്ടായ്മയുടെ പ്രത്യേകത പ്രകടമാക്കുകയും ചെയ്തു.