തച്ചൻകുന്ന്: തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ആർ.ടി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.എം.സഹദേവൻ സംസാരിച്ചു.
ചന്ദ്രൻ തോട്ടത്തിൽ അദ്ധ്യക്ഷനായി.ഷാജി.എം സ്വാഗതം പറഞ്ഞു.വിഷ്ണു അക്കമക്കണ്ടി നന്ദി പ്രകാശിപ്പിച്ചു.മോഹനൻ ചെത്തിൽ, കുഞ്ഞിക്കണാരൻ നാഗത്ത്, വിജു വാണിയംകുളം, രവീന്ദ്രൻ കുറുമണ്ണിൽ,
വസന്ത കിഴക്കയിൽ, ഷാജി മലയിൽ, ചന്ദ്രൻ തോട്ടത്തിൽ, ദിനിഷ ആയഞ്ചേരി, രാജേഷ്, കുമാരൻ എന്നിവർ വയലാറിൻ്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.

