തണ്ണീർത്തടം നികത്തി പഞ്ചായത്ത് ഓഫീസ് നിർമാണം: തിക്കോടിയിൽ തണ്ണീർത്തട സംരക്ഷണ വലയം തീർത്ത് സി.പി.ഐ.എം

news image
Aug 1, 2026, 5:10 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ സ്വകാര്യ വ്യക്തിയുടെ തണ്ണീർത്തടത്തിൽപ്പെട്ട സ്ഥലം മണ്ണിട്ട് നികത്തി ഗ്രാമപഞ്ചായത്ത് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭരണസമിതി പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രതിഷേധം. സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നികത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് തണ്ണീർത്തട സംരക്ഷണ വലയം തീർത്തായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരം സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അധ്യക്ഷനായി. വിശ്വൻ ആർ. സ്വാഗതവും എൻ.കെ. റയീസ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഡി. ദീപ, എൻ.സി. മുസ്തഫ, ടി. ഷിബ, സി.ടി. അജയഘോഷ്, പി. ജനാർദ്ദനൻ, അനിൽ കരുവാണ്ടി, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. കെ. ബാലകൃഷ്ണൻ, ഗിരീഷ് ചെത്തിൽ, ഷാഹിദ പി.പി, രാജീവൻ കെ.വി, കെ.വി. സുരേഷ്, മിനി എം.എൻ, മിനി ഭഗവതിക്കണ്ടി, അതുൽ വി.കെ, അഖിലേഷ് എ, എൻ.എം.ടി. അബ്ദുള്ളക്കുട്ടി, എൻ.കെ. അബ്ദുൾ സമദ്, പുഷ്പ പി.കെ, എം.കെ. ശ്രീനിവാസൻ, വിജീഷ് പുൽപ്പാണ്ടി, ഷിബു എ.വി, ഒലീന, ഗീത കേളോത്ത്, സജിന ചെത്തിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe