പയ്യോളി: ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശാഖാതലങ്ങളിൽ പാർട്ടിയെ സജ്ജമാക്കാൻ വേണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി “എൽ.എസ്.ജി.ഇലക്ഷൻവര്ക്ക്ഷോപ്പ്” പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ശിൽപ്പശാലയിൽ ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും ഡെലിഗേറ്റ്സിനുള്ള നിർദ്ദേശവും നൽകി.
ശിൽപ്പശാലയുടെ ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് ജനറല് സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു.തുടർന്ന് “തദ്ദേശിയം ഒരാമുഖം” എന്ന ശീർഷകത്തിൽ സമദ് പൂക്കാട് പ്രഭാഷണം നടത്തി.പിന്നീട് പതിനെട്ട് ശാഖാ കമ്മിറ്റികളുടെ ഗ്രൂപ്പ് തല ചർച്ചകൾ നടന്നു.ചർച്ചകളുടെ ക്രോഡീകരണം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി കെ.കെ.നവാസ് മാസ്റ്റർ നടത്തി.നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,പി.വി.അഹമ്മദ് ,ഹുസ്സയിൻ മൂരാട് ,എ.പി.റസാക്ക്, അഷറഫ് കൊയിലാണ്ടി, ടി.പി.കരീം, കൊമ്മുണ്ടാരി മുഹമ്മദ് ,മടിയാരി മൂസ മാസ്റ്റർ ,പി.കെ.ജാഫർ ,സി .ടി .അബ്ദുറഹിമാൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.ഗ്രൂപ്പ് തല ചർച്ചകൾക്ക് പി. കുഞ്ഞാമു , അഷറഫ് കോട്ടക്കൽ ,
ബി.എം.ഷംസു ,മുനീർ ടി.വി ,കെ .ടി.സെയ്ത് മുഹമ്മദ്, കെ.ലത്തീഫ് ,എടക്കണ്ടി കുഞ്ഞബ്ദുള്ള ,കുഞ്ഞമ്മദ് മിസിരി ,കെ.പി.അബ്ദുറഹിമാൻ ,അഹമ്മദ് വായോത്ത് ,കൗൺസിലർ ഷജ്മിന ,കാട്ടിൽ റസാഖ് ,കൗൺസിലർ സി.പി.ഫാത്തിമ ,ടി.പി.നൗഷാദ്, നിസാർ പയലൻ ,എം.സി.അബ്ദു റസാഖ് , വി.കെ.മുനീർ , മജീദ് ഇയ്യോത്തിൽ ,എസ്.കെ സമീർ, കൗൺസിലർ അൻസില ,എ.പി.ഷംസു ,സജാദ് , അഡ്വ: ഹസനുൽ ബന്ന ,കെ .ടി.ഉബൈദ് ,അഷ്ക്കർ, കൗൺസിലർ എ.സി. സുനൈദ് ,ഫസീല നസീർ ,സാഹിറ കോട്ടക്കൽ, എം.വി.സമീറ എന്നിവർ നേതൃത്വം നൽകി. എം.പി.ഹുസ്സയിൻ നന്ദി രേഖപ്പെടുത്തി.