തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ തൃക്കോട്ടൂർ എ.യു.പിക്ക് ഓവറോൾ കിരീടം. തൃക്കോട്ടൂർ വെസ്റ്റ് ഗവ: എൽ.പി രണ്ടാം സ്ഥാനവും തിക്കോടി എം എൽ പി മൂന്നാം സ്ഥാനവും പങ്കിട്ടു. വിവിധ ഇനങ്ങളിൽ തൃക്കോട്ടൂർ എ.യു.പി യിലെ അമാൻഐസം വ്യക്തിഗത ചാമ്പ്യനായി.
പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ജി.പി സുധീർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ജയക്യഷ്ണൻ ചെറുകുറ്റി അധ്യക്ഷ പദവി അലങ്കരിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി , വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല , ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ . വിശ്വൻ,വാർഡ് മെമ്പർമാരായ ബിനു കരോളി , സുവീഷ് പള്ളിത്താഴ , ഷീബ പുൽപ്പാണ്ടി, ദിബിഷ, ഇംപ്ലിമെന്റിങ് ഓഫീസർ രശ്മി. ആർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തൃക്കോട്ടൂർ എ.യു. പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിബു. എ.വി നന്ദി പ്രകാശിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി.