തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലോത്സവം അകലാപ്പുഴ ഓർഗാനിക് ഐലൻഡിൽ നടന്നു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, കെ പി ഷക്കീല മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, വി കെ അബ്ദുൽ മജീദ്, സന്തോഷ് തിക്കോടി എന്നിവർ ആശംസ അറിയിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സൗജത്ത് അടക്കമുള്ള മെമ്പർമാർ സംബന്ധിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി എൻ കെ പദ്ധതി വിശദീകരണവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഫാത്തിമത്ത് ശാദിമ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രസിഡണ്ട് സമ്മാനവിതരണം നടത്തി. അകലാപ്പുഴയിലൂടെ നടത്തിയ ബോട്ട് യാത്രയും ഉത്സവഭരിതമായ അന്തരീക്ഷത്തിൽ ഓർഗാനിക് ഐലന്റിൽ നടത്തിയ കലാപരിപാടികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.