തിക്കോടി ഗ്രാമപഞ്ചായത്തിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയ്ക്ക് അപേക്ഷ ക്ഷണിച്ചു

news image
Jul 7, 2025, 8:43 am GMT+0000 payyolionline.in

തിക്കോടി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കരാർ വ്യവസ്ഥയിൽ താൽക്കാലികമായി അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയായി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആവശ്യമാണ്. മുൻപരിചയമുള്ളവർക്ക്  മുൻഗണന ലഭിക്കും. അപേക്ഷകരുടെ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം തയ്യാറാക്കിയ അപേക്ഷ ജൂലൈ 14 വൈകിട്ട് 4 മണിക്ക് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe