തിക്കോടി പഞ്ചായത്തിലെ തീരദേശ വാർഡുകളിൽ നിലക്കടല കൃഷി ആരംഭിച്ചു

news image
Nov 13, 2024, 9:23 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസും ക്യഷിഭവനും എം ജി എൻ ആർ ഇ ജി എസും സംയുക്തമായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മധുരം നിലകടല കൃഷിക്ക് തുടക്കമിട്ടു.

പതിമൂന്നാം വാർഡിലെ കരിയാറ്റികുനിയില്‍    തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലസമദ് നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.

തിക്കോടി ഗ്രാമപഞ്ചായത്തിലെ തീരദേശ വാർഡ് കളായ 12 ,13 ,14, 15, വാർഡുകളിലെ 10 ജെ ൽ ജിയിലെ 50 അംഗങ്ങൾ ചേർന്ന് ആറ് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത് .

നിലക്കടല കൃഷിയിലൂടെ തിക്കോടിയുടെ ബ്രാൻഡിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി തുടക്ക മിടുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത മുഖ്യാതിഥിയായിരുന്നചടങ്ങിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു.

സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ സ്വാഗതവും, വാർഡ് മെമ്പർ സന്തോഷ് തിക്കോടി അധ്യക്ഷൻ വഹിക്കുകയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, ബ്ലോക്ക് മെമ്പർ റംല പി വി, വാർഡ് മെമ്പർമാരായ വിബിത ബൈജു, അബ്ദുൽ മജീദ് ,ബിനു കാരോളി,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, വാർഡ് വികസന സമിതി കൺവീനർ കെ വി സുരേഷ് ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അഗ്രി സിആർപി ഷാഹിദ പി പി നന്ദി രേഖപ്പെടുത്തി. ബ്ലോക്ക് കോഡിനേറ്റർ അർജുൻ, സബിഷ സിഡിഎസ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe