തിക്കോടി : തിക്കോടി കൃഷിഭവന്റെ ഓണ സമൃദ്ധി കർഷക ചന്ത കൃഷി ഭവൻ പരിസരത്ത് ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയിയെ പച്ചക്കറി വില വർധനവ് നിയന്ത്രിക്കുക , കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, കേരള അഗ്രോ ബ്രാൻഡഡ് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയും ചന്തയിൽ ലഭ്യമാകും ,
വിപണി വിലയിൽ പത്ത് ശതമാനം അധികം വില നൽകി കർഷകരുടെ പക്കൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ മുപ്പത് ശതമാനം വിലക്കുറവിൽ കർഷകചന്തകളിൽ ലഭ്യമാകും. കർഷകചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവഹിച്ചു , ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസണൽ പ്രനിലാ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ, വാർഡ് മെമ്പർമാരായ സന്തോഷ് തിക്കോടി, ഷീബ പുൽപ്പാണ്ടി, ബിനു കരോളി, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . സെപ്റ്റംബർ 4 വരെ കർഷക ചന്ത പ്രവർത്തിക്കും.