തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോടുമായി ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സത്യാന്വേഷണ സദസ്സ് സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വായനാമത്സരവും പൊതുജനങ്ങൾക്കായി ഗാന്ധി ക്വിസ് മത്സരവും നടന്നു. കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിക്കോടി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കൺവീനർ കെ. പത്മനാഭൻമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വായനാശീലത്തെക്കുറിച്ച് ഗീത മഠത്തിക്കു ളങ്ങര സംസാരിച്ചു. ടി. നാരായണൻ മാസ്റ്റർ പള്ളിക്കര ക്വിസ് പ്രോഗ്രാം നയിച്ചു. മൽസരങ്ങൾക്ക് ഷജ്മ അനീസ്, സുമേഷ് സി.കെ നേതൃത്വം നൽകി. ബൈജു ചാലിൽ സ്വാഗതവും രാജീവൻ ടി.നന്ദിയും പറഞ്ഞു . വായന മൽസരത്തിൽ അൻവിയ ഒന്നാം സ്ഥാനവും തന്മയ പ്രജീഷ് രണ്ടാം സ്ഥാനവും ഷെഷ മെഹബിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുജനങ്ങൾക്കുള്ള ക്വിസ് മൽസരത്തിൽ റജുല ലത്തീഫ് നടുക്കണ്ടി ഒന്നാം സ്ഥാനവും സഗിന പ്രണവ് രണ്ടാം സ്ഥാനവും മീറ പി . എം നടു പറമ്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തിക്കോടിയിൽ ഗാന്ധിജയന്തി ദിനാചരണവും സത്യാന്വേഷണ സദസ്സും
Oct 2, 2026, 4:16 pm GMT+0000
payyolionline.in
തിക്കോടിയിൽ ലോക വയോജന ദിനാചരണം: ‘സഫലം’ വയോജന സംഗമവും എൽഡേർസ് ക്ലബ ..
ഗാന്ധിജയന്തി ദിനാചരണം: പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത് ..
