പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയുടെ
2024-25 അധ്യയന വർഷത്തെ മാഗസിൻ ‘സാഗ’ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ പി രാമനുണ്ണി പ്രകാശനം ചെയ്തു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ, മാഗസിൻ എഡിറ്റർ ഡോ.കെ പി ഷാഹിന
പി.ടി എ പ്രസിഡണ്ട് പ്രമോദ് , പിടിഎ വൈസ് പ്രസിഡണ്ട് രമേശൻ കൊക്കാലേരി, സജിത് മാസ്റ്റർ, രജിലടീച്ചർ, എന്നിവർ സംസാരിച്ചു.