പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പരിപാടിയായ സർഗായനത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകരായ കെ.സജിത്, കെ. പ്രതിഭ, കെ.കെ.ശ്രീലത എന്നിവർക്കുള്ള ഉപഹാര സമർപ്പണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ ഫൈസൽ അധ്യക്ഷനായി.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ മുഖ്യാതിഥിയായി. പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എൻ. സാഹിറ സംസ്ഥാന തല വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം നിർവ്വഹിച്ചു.

തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യുന്നു
പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര റിപ്പോർട്ട് അവതരണം നടത്തി. തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് മെംബർ നിഷ പയ്യനപുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ശോഭ കിഴക്കൻ കുളങ്ങര, പി.പി.പ്രേമരാജൻ , എം. ദിബിഷ, ഹെഡ്മിസ്ട്രസ് ഒ.കെ. ശിഖ,
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വി. നിഷ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് ടി.ഖാലിദ്, പി. ജനാർദ്ദനൻ , ജയചന്ദ്രൻ തെക്കേക്കുറ്റി, എം.കെ.പ്രേമൻ , പ്രദീപ് കണിയാരക്കൽ, ജയസൂര്യ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സി.സുനിൽ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.ഗോവിന്ദൻ, എം.പി.ടി.എ പ്രസിഡന്റ് ഷജീറ സംസാരിച്ചു. സർഗായനത്തിന്റെ ഭാഗമായി നടത്തിയ മികവുത്സവം വിദ്യാഭ്യാസപ്രദർശനത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.പി.എ.ജലീൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജ്മൽ മാടായി അധ്യക്ഷനായി.മേലടി ബി.പി.സി.എം.രാഹുൽ, വേണു വെണ്ണാടി,എം.ടി ഗീത, കെ.പി മിനി,എസ്.പ്രദീഷ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ ഗാന സദ്യയും വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി
