തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

news image
Jan 29, 2024, 12:16 pm GMT+0000 payyolionline.in
കൊയിലാണ്ടി: ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ വടകര സ്വദേശിക്ക് ഗുരുതര പരുക്ക്. ദേശീയപാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തിങ്കളാഴ് ഉച്ചയ്ക്കാക്കായിരുന്നു അപകടം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ദേവിക ബസ്സുമയാണ് ബൈക്ക് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ട് അത് വഴി വന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. കോഴിക്കോട് ഒരു മീറ്റിങ്ങ് കഴിഞ്ഞ് തിരിച്ച് വരുകയായിരുന്ന തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് ഇത് കാണുകയും തന്റെ വാഹനം നിർത്തി പരിക്ക് പറ്റിയ യുവാവിനെ അതിവേഗത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട്  ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് വടകര സ്വദേശിയാണെന്നാണ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe