തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷമാണ് സിപിഐഎം തുറയൂർ ലോക്കൽ കമ്മിറ്റി മെമ്പർ ഇല്ലത്ത് രാധാകൃഷ്ണൻ കുളം ഉൾപ്പെടുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന് കൈമാറിയത്. ശേഷം പഞ്ചായത്ത് ഫണ്ട് വകയിരുത്തി പ്രവർത്തി ആരംഭിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും പറഞ്ഞു. സാന്നിധ്യം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെഎം.രാമകൃഷ്ണൻ, ദിപിന, സബിൻരാജ് വാർഡ് മെമ്പർമാരായ നജില അഷ്‌റഫ്, കുട്ടികൃഷ്ണൻ, റസാഖ് കുറ്റിയിൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം പി ഷിബു, ഇല്ലത്ത് രാധാകൃഷ്ണൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയർ ശുഭ നന്ദിയും പറഞ്ഞു.