തുറയൂർ : ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് തുറയൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി വടകര എക്സൈസ് റേഞ്ച് ഓഫീസർ സി.കെ ജയപ്രസാദ് ലഹരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ് പികെ സുചിത്ര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, എം ജയ , സി എ നൗഷാദ്, എം സി നിസാർ , ആർ പി. ഷോബിദ് , ആർ ശരത് , എ വിജിലേഷ് എന്നിവർ ആശംസകൾ നേർന്നു.