തുറയൂർ : തുറയൂർ ബി. ടി. എം ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർഥികൾ നിർമിച്ച ‘അകലാപ്പുഴയുടെ കൂട്ടുകാർ’എന്ന ഡോക്യൂമെന്ററി സിനിമാ പ്രവർത്തകൻ വിമൽ വിജയ് പ്രകാശനം ചെയ്തു.

ഗായകൻ പ്രബീഷ് കൃഷ്ണ, കവി ബിനീഷ് കൈപ്രം എന്നിവർ അതിഥികളായി. കലാ വിദ്യാഭ്യാസം 9ാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘ലെൻസിന്റെ കല’ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വീഡിയോ നിർമിച്ചത്. ചടങ്ങിൽ എം ജയ, നൗഷാദ് സി. എ, നിസാർ എം. സി, ആർ. ശരത്,നെഹ്ദിയ നൗഷാദ് എന്നിവർ സംസാരിച്ചു.
