തുറയൂർ: മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ടി എം ശ്രീലേഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.കെ പ്രമോദ് കുമാർ തറകല്ലിടൽ കർമ്മം നിർവഹിച്ചു സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി കെ എം രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഐ.കെ ശ്രീധരൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് മഹേഷ് മലോൽ ചടങ്ങിന് നന്ദി അർപ്പിച്ചു.

തുറയൂർ ശ്രീ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ. കെ കെ പ്രമോദ് കുമാർ നിർവഹിക്കുന്നു.