പെരുമാൾപുരം മഹാ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന്  കൊടിയേറും

news image
Mar 22, 2024, 9:50 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം ഇന്ന്  വൈകീട്ട്  7 മണിയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിനു കൊടിയേറും.

തുടർന്ന് 7 മണിയ്ക്ക് മഹേഷ് തൃക്കോട്ടൂരിൻ്റെ പഞ്ചാരി മേളം രാത്രി 8.30 ന് പ്രാദേശിക കാലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ മാർച്ച് 23 നു  വൈകിട്ട് 4 മാണിയ്ക്ക് -തിരുവാഭരണ ഘോഷയാത്ര ഉരുക്കരയിലെ ക്ഷേത്രം വിശ്രമത്തറയിൽ നിന്ന് പുറപ്പെടും .

 

രാത്രി 7 മുതൽ ശ്രീ പെരുമാൾ പുരം നൃത്ത സംഗീത വിദ്യാ പീംത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗി താർച്ചനയും നൃത്ത അരങ്ങേറ്റവും നൃത്ത സന്ധ്യയും നടക്കും. മാർച്ച് 24 വൈകിട്ട് 5 മണിക്ക് അക്ഷര ശ്ലേ കസഭസ്സ് 6.30 ന് പ്രഭാക്ഷണം പദ്മപ്രഭ എൻ.കെ  രാത്രി 8 മണിക്ക്  ക്ഷേത്ര പരിസരത്തു വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം , 8:30 ന് സേവിക സമിതിയുടെ നേതൃത്വത്തിൽ തിരുവാതിരയും കൈകൊട്ടി കളിയും രാത്രി 9.30 ന് കോഴിക്കോട് പാർത്ഥസാരഥി ഓർകസ്ട്ര അവതരിപ്പിക്കുന്ന ഹൃദയരാഗം.

മാർച്ച് 25 നു  രാവിലെ ഉത്സവബലി 12 മണിക്ക്  പ്രസാദഊട്ട് വൈകിട്ട് 5 മമണിക്ക്  ഡോ:അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. വൈകിട്ട് 7 മണിക്ക് ഗ്രാമപ്രദക്ഷീണം ഗജവീരൻ്റെ അകമ്പടിയോടെ തുടർന്ന് രാതി 9 മണിയ്ക്ക് കണ്ണൂർ മലർവാടി എൻറ്റർടെയ് മെറ്റ് അവതരിപ്പിക്കുന്ന ദി മാസ് ഷോ,  മാർച്ച് 26നു  4 മണി മുതൽ അഘോഷവരവുകൾ, 6 മണിക്ക്  ഭജനസായി സമിതി തിക്കോടി അവതരിപ്പിക്കുന്നു രാത്രി 8 മണിയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, രാത്രി 10 മണിക്ക് വെടിക്കെട്ട് മാർച്ച് 27 നു  ബുധൻ രാവിലെ കുളിച്ചാറാട്ട് തുലാഭാരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe