കൊയിലാണ്ടി: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് മാറ്റുകയും കേന്ദ്ര സർക്കാർ വിഹിതം വെട്ടിക്കുറച്ചും
പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട്
കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഐ എൻ ടി യു സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.റീജിയണൽ ജനറൽ സെക്രട്ടറി കാര്യാട്ട് ഗോപാലൻ സ്വാഗതവും റഷീദ് പുളിയഞ്ചേരി അധ്യക്ഷതയും വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വി പി സുധാകരൻ, അരുൺ മണമൽ, പി വി വേണുഗോപാൽ, മനോജ് പയറ്റുവളപ്പിൽ, പി രാഘവൻ, കെ പി രാജൻ, അനിൽകുമാർ പള്ളിക്കര, ദിനേശൻ പുളിങ്കുളങ്ങര, നിഷ പയറ്റുവളപ്പിൽ, മൈഥിലി സോമൻ രജീഷ് കളത്തിൽ, ഹാഷിം എന്നിവർ സംസാരിച്ചു
