പയ്യോളി : വാഹനാപകടത്തിൽ മരിച്ച തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൽ ഹകീ (40) മിൻ്റ മൃതദേഹം ഇന്ന് നാട്ടിലെത്തും. വെള്ളിയാഴ്ച വൈകുന്നേരം ദുബൈ റാസ് അൽ ഖോറിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അബ്ദുൽ ഹകീം മരിച്ചതു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ ദുബൈ സമയം ഒമ്പത് മണിക്ക്
എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെടുന്ന മൃതദേഹം ഇന്ത്യൻ സമയം 2.40 ഓടെ കരിപ്പൂരിൽ എത്തും. വീട്ടിലെ പൊതു ദർശനത്തിന് ശേഷം ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.