പയ്യോളി ∙ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻകളുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രതിഷേധത്തിന് സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു, ഏരിയ സെക്രട്ടറി കെ കെ പ്രേമൻ, എൻ ടി അബ്ദുറഹിമാൻ, എൻ ടി രാജൻ, വി. രവീന്ദ്രൻ, കെ പി സി രാജീവൻ എന്നിവർ നേതൃത്വം നൽകി.