പയ്യോളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗൺ രണ്ടായി വിഭജിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നത്. നേരത്തേ പേരാമ്പ്ര റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മാത്രം മേൽപ്പാലം നിർമ്മിക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും എം.പിമാരുടെയും എം.എൽ എ, നഗരസഭയുടെയും ഇടപെടലിലൂടെ പയ്യോളി രണ്ടായി മുറിയാതെ മേൽപ്പാലം നിർമ്മിക്കുമെന്ന ഉറപ്പാണ് ലംഘിക്കപ്പെടുന്നത്.
നിലവിൽ 3 സ്പാനുകളായുള്ള മേൽപ്പാല നിർമ്മാണമാണമാണ് നടക്കുകയെന്നാണ് അറിയുന്നത്. ഇങ്ങനെയായാലും പയ്യോളിക്കാരുടെ ആവശ്യത്തിന് പരിഹാരമാവില്ല. എല്ലാ മേഖലയിലുമുള്ളവരെയും ഇത് വളരെയധികം പ്രയാസത്തിലാക്കും. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ഒക്ടോബർ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭ ഹാളിൽ വെച്ച് സർവ്വകക്ഷി യോഗം ചേരുമെന്നും പയ്യോളി നഗരസഭ. ചെയർമാൻ വി കെ അബ്ദുറഹിമാന് പറഞ്ഞു.