കൊയിലാണ്ടി: നവകേരള സദസ്സ് കൊയിലാണ്ടിയിൽ വൻ ജനസഞ്ചയം. നിവേദനങ്ങൾ സ്വീകരിക്കാൻ നേരത്തെ തന്നെ കൗണ്ടറുകൾ സജ്ജമായിരുന്നു. 9 മണി ആകുമ്പോഴെക്കും 2,000 ത്തോളം നിവേദനങ്ങൾ കൗണ്ടറുകളിൽ എത്തിയിരുന്നു. പതിനായിരത്തോളം കസേരകളാണ് സദസ്സിൽ നിരത്തിയത്. മുന്നോടിയായി ഉൽസവഛായ പകർന്ന്കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിൽ തായമ്പക വേദിയിൽ ശ്രദ്ധേയമായി.
സദസ്സിൽ എൻ.ജി.ഒ ആർട്സ് നാടൻ പ്പാട്ട് അവതരിപ്പിച്ചു. നവകേരള സദസ്സിൻ്റെ നവകേരളം സ്വാഗത ഗാനം സി.ഡി.പ്രകാശനം, എം, എൽ.എ. കാനത്തിൽ ജമീല, നഗരസഭാ ചെയർപേഴ്സൺ സുധാകിഴക്കെപ്പാട്ടിന് നൽകി പ്രകാശനം ചെയ്തു.പ്രേംകുമാർ ജെ.കെ., മാളവിക ഷിനുത്തും, ചന്ദ്രകാന്ത് വി.എം.ചേർന്നാണ് തയ്യാറാക്കിയത്. സുനിൽ തിരുവങ്ങൂരിൻ്റെ നേതൃത്വത്തിൽ സ്വാഗത ഗാനം ആലപിച്ചു.
ഗതാഗത മന്ത്രി ആൻ്റണി രാജുവാണ് ആദ്യം പ്രസംഗിച്ചത്. കിട്ടാത്തതിൻ്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനകാർക്ക് ശമ്പള പരിഷ്കരണം നടക്കിയത് ഇടതു സർക്കാരാണ്. സംസ്ഥാനത്തെ ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻെറ തെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സംസാരിച്ച ധനമന്ത്രി പി.എൻ.ബാലഗോപാൽ പൂർണ്ണമായ ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ജനങ്ങളുടെ മുന്നിലെ ഒരു മന്ത്രിസഭ തന്നെ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികവാർന്ന പ്രവർത്തനം എല്ലാ രംഗത്തും കാഴ്ചവെച്ച് കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ആർ.ബിന്ദു. പറഞ്ഞു.