പയ്യോളി: അശാസ്ത്രീയമായ നാഷണൽ ഹൈവേയുടെ പ്രവർത്തനം മൂലം പയ്യോളി ടൗണിൽ വാഹനങ്ങളും ജനങ്ങളും ദുരിതത്തിലായി ഇത്തരം ദുസഹമായ ശോചനീയമായ അവസ്ഥകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നു അസോസിയേഷൻ ഓഫ് വർക്ക് ഷോപ്പ്സ് കേരള പയ്യോളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യോഗം ജില്ലാ സെക്രട്ടറി സുഷിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബിജേഷ് ബി അധ്യക്ഷൻ വഹിച്ചു, യൂണിറ്റ് സെക്രട്ടറി സിബിഷ്. കെ. ബി സ്വാഗതം പറഞ്ഞു, ജില്ലാ ട്രഷറർ അരുൾദാസ്, ജില്ലാ കമ്മിറ്റി മെമ്പർമാരായ വേണുഗോപാലൻ,ഷുഫാദ്, സുധീഷ് പി, ഷമേജ് എന്നിവർ സംസാരിച്ചു.