നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യനാളിൽ സർപ്പബലി

news image
Oct 24, 2024, 10:42 am GMT+0000 payyolionline.in

നെല്ല്യാടി : വടക്കെ മലബാറിലെ പ്രശസ്തമായ  നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ  ഒക്ടോബർ 26 ന്  വൈകീട്ട് 6 മണിക്ക് സർപ്പബലി ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിന്റെ തന്ത്രി, ഏളപ്പില ഇല്ലം സ്വദേശിയും പ്രശസ്ത ആചാര്യനുമായ ഡോ ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഭക്തജനങ്ങൾക്കായി നടത്തപ്പെടുന്ന ഈ ചടങ്ങിൽ, നാഗപൂജയും നൂറുംപാലും നിത്യേനയായി നടത്തിവരുന്നവർക്ക് സർപ്പബലിയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.ഭക്തർക്ക് ദർശനം നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:  7025783303

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe