കൊയിലാണ്ടി: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന്, നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.