പയ്യോളി: പേരാമ്പ്ര റോഡിലെ കടകൾക്ക് പുറകിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. പുക ഉയരുന്നത് സമീപത്തെ കടക്കാർ അറിഞ്ഞിരുന്നില്ല. ടൗണിലെ മറ്റിടങ്ങളിൽ നിന്ന് ഇത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും ഓടിയെത്തുകയായിരുന്നു.
![](https://payyolionline.in/wp-content/uploads/2025/02/ggg-2.jpg)
പയ്യോളി പേരാമ്പ്ര റോഡിൽ കടകൾക്ക് പുറകിൽ തീ പിടിച്ചത് അണക്കുന്നു.
സൈക്കിൾ വില്പന കേന്ദ്രത്തിന്റെ പുറകിൽ കൂട്ടിയിട്ട ടയറുകൾക്ക് തീ പിടിച്ചതാണ് പുക വരാൻ കാരണം. ഉടൻതന്നെ വെള്ളമെത്തിച്ചു തീ അണച്ചതോടെയാണ് ആശങ്ക ഒഴിവായത്.