പയ്യോളി : നഗരസഭ കേരളോത്സവം-2024 ചെസ്സ് മത്സരത്തിൽ സാധ്യത സാംസ്കാരി വേദി പയ്യോളിയുടെ അഥീന ടി സി, വെളിച്ചം ലൈബ്രറി കോട്ടക്കലിൻ്റെ എസ് ശ്രീപദ് എന്നിവർ ചാമ്പ്യൻമാരായി.
പയ്യോളി സി.എച്ച് സ്മാരക വായനശാലയിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഹിജ എളോളി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.പി റസാക്ക് അധ്യക്ഷത വഹിച്ചു. കൗൺസിലർ രേവതി തുളസിദാസ്, ജൂനിയർ സൂപ്രണ്ട് രാഗേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ ടി പി, ഷനോജ് എൻ എം, ഇസ്മത്ത് ഇ സി, യൂത്ത് കോർഡിനേറ്റർ സുദേവ് എന്നിവർ സംസാരിച്ചു.