പയ്യോളി: മുതിർന്നകോൺഗ്രസ്സ് നേതാവും, പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥനുമായിരുന്ന പുന്നോളി കുഞ്ഞികൃഷ്ണന്റെ നിര്യാണത്തിൽ സർവ്വ കക്ഷിയോഗം അനുശോചിച്ചു.
നാടക – ഗാന രചയിതാവ്, സംവിധായകൻ, പൊതു പ്രവർത്തകൻ തുടങ്ങിയ മേഖലകളിലൂടെ ശ്രദ്ധേയനായ ഇദ്ദഹത്തിന്റെ മരണം നാടിനു തീരാനഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, മുൻ എം.പി.കെ.മുരളീധരൻ, പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ എന്നിവർ അനുശോചനം അറിയിച്ചു.
മൂരാട് വച്ച് നടന്ന അനുശോചന യോഗത്തിൽ ഇ.ടി. പദ്മനാഭൻ അധ്യക്ഷം വഹിച്ചു. നഗരസഭാ കൗൺസിലർ അരവിന്ദാക്ഷൻ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികളായ തൊടുവയിൽ സദാനന്ദൻ , കെ,കെ ഗണേശൻ, കെ.എം.ശ്രീധരൻ, കെ.കെ.ഹമീദ്,രാജൻ കൊളാവിപാലം, കെ.കെ.കണ്ണൻ, കെ,സുരേഷ് ബാബു, വി.കെ.നാസർ മാസ്റ്റർ,കെ, കെ.ബാബു, എ.രാജൻ, സാജിദ് കൈരളി, നടുക്കൂടി പദ്മനാഭൻ, സി.കെ.വിജയൻ, സി.സി.ചന്ദ്രൻ എന്നിവർ അനുശോചന പ്രസംഗം നടത്തി. കെ.വി സതീശൻ സ്വാഗതവും, ഗിരീഷ് പുതിയെടുത്തു നന്ദിയുംപറഞ്ഞു.