പയ്യോളി: മെമ്പർഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തിൽ പയ്യോളി മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.ചടങ്ങ് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഫാസിൽ നടേരി മുഖ്യപ്രഭാഷണം നടത്തി.

എസ് എം അബ്ദുൽ ബാസിത്ത്, എ സി സുനൈദ്, സക്കറിയ എ വി എന്നിവർ ഉൾപ്പെടെ മുൻ മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ എസ് കെ സമീർ, സുഫാദ്, സവാദ് വയരോളി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡന്റ് അബ്ദുള്ള അബൂദ്, ജനറൽ സെക്രട്ടറി എസ് കെ റാഫി, ട്രഷററായി അഡ്വ കെ ഹസനുൽ ബന്ന എന്നിവരെയും സഹ ഭാരവാഹികളായി ഷക്ഷ കോട്ടക്കൽ, ഫസൽ ദാരിമി, ഷാഹിർ മജീദ്, സജാദ് ടി പി, സിറാജ് ഇയ്യോത്തിൽ, നബീൽ ഇബ്രാഹിം, മുഹമ്മദ് സഫ്വാൻ, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.
