പയ്യോളി: പയ്യോളി സർവീസ് സഹകരണബാങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടന വും 70-ാം വാർഷികാഘോഷവും 20-ന് നടത്തുമെന്ന് ബാങ്ക് ഭാരവാഹികൾ പത്രസ മ്മേളനത്തിൽ അറിയിച്ചു.ക്ലാസ് വൺ സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് ബാങ്ക് പ്രവർ ത്തിക്കുന്നത്. 230 കോടിരൂപ നിക്ഷേപവും 170 കോടിരൂപ വായ്പ ബാക്കിനിൽപ്പും 35,000 അംഗങ്ങളും ബാങ്കിനുണ്ട്.
രണ്ടുവർഷമായി എ ക്ലാസ് അംഗങ്ങൾക്ക് 25 ശത മാനം ഡിവിഡൻറ് നൽകു ന്നു. അപകടമരണ ഇൻഷു റൻസിലും ഇവർ അംഗങ്ങ ളാണ്.കീഴൂരിൽ ബാങ്കിന്റെ ബ്രാ ഞ്ച് പ്രവർത്തിക്കുന്നു. ബാ ങ്കിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് നിലവിൽ ബാങ്ക് പ്ര വർത്തിക്കുന്ന സ്വന്തം കെ ട്ടിടത്തിലെ രണ്ടാംനിലയിൽ ഹെഡ് ഓഫീസ് തുറക്കുന്ന
മൂന്നുമണിക്ക് പെരുമ ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 70-ാം വാർഷിക ലോഗോ കെ.പി. മോഹനൻ എംഎൽഎ പ്രകാ ശനംചെയ്യും.കാനത്തിൽ ജമീല എം എൽഎ അധ്യക്ഷയാകും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് എം.വി. കൃ ഷ്ണൻ, വൈസ് പ്രസിഡൻറ് പി.വി. രാമചന്ദ്രൻ, സെക്രട്ട റി എം.പി. ജയദേവൻ, ഡയ റക്ടർമാരായ കെ.വി. ചന്ദ്രൻ, കണ്ടോത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.