പയ്യോളി: പയ്യോളി രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയത്തിൽ ചേർന്ന കൊയിലാണ്ടി നിയോജക മണ്ഡലം സീനിയർ സിറ്റിസൺസ് കോൺഗസ് യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് കണാരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജനറൽ സെക്രട്ടറി എ. കെ. മുകുന്ദൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഒ.ടി. ശ്രീനിവാസൻ അധ്യക്ഷ്യം വഹിച്ചു. മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജന സംരക്ഷണത്തിൻ്റെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
വയോജനങ്ങൾക്കുള്ള മരുന്നു വിതരണം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.സി.ഗംഗാധരൻ,ടി. ദിവാകരൻ മാസ്റ്റർ വിജയൻ തിക്കോടി, ഗംഗാധരൻ ചിങ്ങപുരം എന്നിവർ സംസാരിച്ചു.