പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് മേഖലാ സമ്മേളനം

news image
Oct 18, 2024, 5:35 pm GMT+0000 payyolionline.in

പയ്യോളി:  പയ്യോളിയിൽ  കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ പയ്യോളി സൗത്ത് മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് ബിനു. കെ.പി അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം ഫൈസൽ സി.വി. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

 

ജില്ലാ കമ്മിറ്റി യംഗം മോഹനൻ, റജി ബ്ലോക്ക് സെക്രട്ടറി രവീന്ദ്രൻ, ബാബു നന്തി എന്നിവർ സംസാരിച്ചു. പുതിയ സൗത്ത് മേഖലാ ഭാരവാഹികളായി റിയാസ്.ഇ.കെ യെ പ്രസിഡന്റായും, സുധാകരൻ കസ്തൂരി സെക്രട്ടറിയായും, നൗഷാദിനെ ട്രഷററായും തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe