പയ്യോളി : അന്യം നിന്നുപോകുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് എം കെ പ്രേംനാഥെന്ന് പയ്യോളിയിൽ ചേർന്ന സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. പി ടി രാഘവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എം കെ പ്രേമൻ, പി വി മനോജൻ, സബീഷ് കുന്നങ്ങോത്ത്, മഠത്തിൽ അബ്ദുറഹ്മാൻ, വി ഷാഹുൽ ഹമീദ്, വിപി സതീശൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കുയ്യണ്ടി രാമചന്ദ്രൻ, ഒ ടി മുരളീദാസ്, രാജൻ കൊളാവിപാലം, ചെറിയാവി സുരേഷ്ബാബു, കെ വി ചന്ദ്രൻ, വള്ളിൽ മോഹൻദാസ്, സിന്ധു ശ്രീശൻ, എം ടി നാണുമാസ്റ്റർ, അശ്വിൻ രാജ് എന്നിവർ സംസാരിച്ചു. കെ പി ഗിരീഷ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.